സെൻസെക്‌സിൽ 433 പോയന്റ് നഷ്ടം, ലിസ്റ്റിങ് തകർച്ച നേരിട്ട് പേടിഎം

വ്യാഴം, 18 നവം‌ബര്‍ 2021 (18:31 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ മൂന്നാം ദിവസവും വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, റിയാൽറ്റി ഓഹരികളിലെ വില്പന സമ്മർമാണ് സൂചികകളെ ബാധിച്ചത്.
 
സെൻസെക്‌സ് 433.05 പോയന്റ് നഷ്ടത്തിൽ 59,575.28ലും നിഫ്റ്റി 133.90 പോയന്റ് താഴ്ന്ന് 17,764.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം സമീപകാലത്തെ ഏറ്റവും വലിയ ഐപിഒ‌‌യായി വന്ന പേടിഎം നിക്ഷേപകരെ നിരാശരാക്കി. ഇഷ്യുവിലയിൽനിന്ന് ഒമ്പതുശതമാനം താഴ്ന്ന് 1,950ൽ ലിസ്റ്റ് ചെയ്‌ത കമ്പനി 27.3ശതമാനം നഷ്ടത്തിൽ 1,564 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
ഓട്ടോ, മെറ്റൽ സൂചികകൾക്ക് രണ്ടുശതമാനംവീതം നഷ്ടമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5ശതമാനംവീതം താഴുകയുംചെയ്തു. മൂന്നുദിവസങ്ങളിലായി 1.082 പോയന്റാണ് സെൻസെക്‌സിന് നഷ്ടമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍