സെൻസെക്‌സ് 396 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 18,000ന് താഴെ

ചൊവ്വ, 16 നവം‌ബര്‍ 2021 (17:44 IST)
രണ്ടാം ദിവസവും നേട്ടം നിലനിർത്താനാവാതെ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.ബാങ്ക്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. നിഫ്റ്റി 18,000ന് താഴെയെത്തി.
 
സെൻസെക്‌സ് 396.34 പോയന്റ് നഷ്ടത്തിൽ 60,322.37 ലും നിഫ്റ്റി 110.30 പോയന്റ് താഴ്ന്ന് 17,999.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനംനഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, എനർജി, ഫാർമ സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. 
 
അതേസമയം ഓട്ടോ സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.22ശതമാനം താഴ്ന്നപ്പോൾ സ്‌മോൾ ക്യാപ് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍