ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്, സെൻസെക്‌സിൽ 1,158 പോയിന്റ് നഷ്ടം, നിഫ്‌റ്റി 17,900ന് താഴെ ക്ലോസ് ചെയ്‌തു

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (17:49 IST)
ഓഹരിവിപണിയിൽ തുടർച്ചയായ രണ്ടാം ദിവസം സൂചികകൾ കനത്ത നഷ്ടം നേരിട്ടു. ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്.
 
ഒക്‌ടോബറിലെ ഫ്യൂ‌ച്ചർ കറാറുകൾ അവസാനിക്കുന്ന അവസാന ദിനം എന്നതും നഷ്ടത്തിന്റെ ആക്കം കൂട്ടി.സെൻസെക്‌സ് 1158.63 പോയന്റ് താഴ്ന്ന് 59,984.70ലും നിഫ്റ്റി 353.70 പോയന്റ് നഷ്ടത്തിൽ 17,857.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
അദാനി പോർട്‌സ്, ഐടിസി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഫാർമ സൂചികകൾ 2-5ശതമാനംവരെ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് ഒരുശതമാനംവീതം നഷ്ടമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍