സെൻസെക്‌സിൽ ഇന്ന് 456 പോയന്റിന്റെ നഷ്ടം, നിഫ്റ്റി 18,300ന് താഴെ ക്ലോസ് ചെയ്‌തു

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:31 IST)
മികച്ച നേട്ടം കുറിച്ച സൂചികകളിൽ നിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നതോടെ രണ്ടാം ദിവസവും വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, എനർജി, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളും സമ്മർദത്തിലായി.
 
വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 61,880ലെത്തിയെങ്കിലും പിന്നീട് ശക്തമായ ലാഭമെടുപ്പിനെ തുടർന്ന് 456 പോയന്റ് നഷ്ടത്തിൽ 61,109ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 152.20 പോയന്റ് താഴ്ന്ന 18,266.60 ലുമെത്തി. എയർടെലാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.
 
സെക്ടറൽ സൂചികകളെല്ലാം തകർച്ച നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ടുശതമാനംവീതം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍