മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ഓഹരിവിപണി സൂചികകൾ. സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 62,000 പിന്നിട്ടു. ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും രാജ്യത്തെ കമ്പനികൾ മികച്ച രണ്ടാംപാദ ഫലങ്ങൾ പുറത്തുവിടുന്നതുമാണ് വിപണിയിലെ ഉണർവിന് കാരണം.
വിദേശനിക്ഷേപകരോടൊപ്പം തന്നെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും വിപണിയിലെ ഇടപെടൽ തുടർന്നതോടെ എട്ടാം ദിവസവും മികച്ച നേട്ടത്തിലേക്കാണ് വിപണി കുതിക്കുന്നത്.390 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്‌സിൽ വ്യാപാരം ആരംഭിച്ചത്. 62,156ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയുംചെയ്തു. 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം