റെക്കോഡ് തിരുത്തി സൂചികകൾ, നിഫ്‌റ്റി 18,450ന് മുകളിലെത്തി, സെൻസെക്‌സ് 460 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (18:42 IST)
തുടർച്ചയായ ഏഴാം ദിവസവും കുതിച്ച് ഓഹരിസൂചികകൾ. വ്യാപാരത്തിനിടെ 61,963 നിലവാരത്തിലെത്തിയ സെൻസെക്‌സ് 460 പോയന്റ് നേട്ടത്തിൽ 61,756ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 18,542വരെ ഉയർന്നെങ്കിലും 138 പോയന്റ് നേട്ടത്തിൽ 18,477ൽ ക്ലോസ് ചെയ്തു.
 
ഏഴ് വ്യാപാരദിനം കൊണ്ട് 4.7 ശതമാനമാണ് നിഫ്റ്റി ഉയർന്നത്. ചൈനീസ് ജിഡിപി, പണപ്പെരുപ്പ ഭീഷണി തുടങ്ങിയവ ആഗോള വിപണിയെ ദുർബലമാക്കിയെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് ഇന്ത്യൻ വിപണി കുതിയ്ക്കുന്നത്.

ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികൾ കുതിപ്പിൽ പങ്കാളികളായി. മെറ്റൽ, പവർ, പൊതുമേഖല ബാങ്ക് തുടങ്ങിയവ 2-4 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍