സെൻസെക്‌സ് 112.16 പോയന്റ് താഴ്ന്ന് 60,433.45ലും നിഫ്റ്റി 24.20 പോയന്റ് നഷ്ടത്തില്‍ 18,044.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വകാര്യ ബാങ്ക് ഓഹരികളാണ് പ്രധാനമായും സമ്മർദ്ദം നേരിട്ടത്. അതേസമയം മിഡ്,സ്മോൾ ക്യാപുകൾ നേട്ടം സ്വന്തമാക്കി.യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് ആഗോള തലത്തിൽ നിക്ഷേപകർ വിപണിയിൽ ഇടപെട്ടത്.
പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. മെറ്റൽ, ബാങ്ക് ഓഹരികൾ സമ്മർദംനേരിട്ടു.ബിഎസ്ഇ മിഡ് ക്യാപ് 0.8ശതമാനവും സ്‌മോൾ ക്യാപ് 0.67ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.