ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ആപ്പിളിൽ നിന്നും സ്വന്തമാക്കി മൈക്രോസോഫ്‌റ്റ്. സത്യ നദെല്ലെ നയിക്കുന്ന മൈക്രോസോഫ്‌റ്റിന്റെ നിലവിലെ വിപണി മൂല്യം 2.49 ട്രില്ല്യൻ അമേരിക്കൻ ഡോളറാണ്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ആപ്പിളിന്‍റെ വിപണി മൂല്യം 2.46 ട്രില്ലന്‍ അമേരിക്കന്‍ ഡോളറാണ്. സിഎന്‍ബിസിയാണ് കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.