വിവാഹമോചനം അംഗീകരിച്ച് കോടതി, ബിൽഗേറ്റ്‌സും മെലിൻഡയും ഔദ്യോഗികമായി വേർപിരിഞ്ഞു

ചൊവ്വ, 3 ഓഗസ്റ്റ് 2021 (19:52 IST)
മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെയും (65) ഭാര്യ മെലിൻഡയുടെയും (56) വിവാഹമോചനം കോടതി അംഗീകരിച്ചു. 27 വർഷം നീണ്ട് നിന്ന ദാമ്പത്യജീവിതത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. തിങ്കളാഴ്ച കിങ് കൗണ്ടിയിലെ ജഡ്ജിയാണ് ഇരുവരുടെയും വിവാഹമോചനം നിയമപരമായി അംഗീകരിച്ചത്.
 
മാസങ്ങൾക്ക് മുൻപാണ് ഇരുവരും പിരിയുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.
 
അതേസമയം വേർപിരിഞ്ഞുവെങ്കിലും ബിൽ-മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും അറിയിച്ചു. നേരത്തെ വിവാഹമോചന ഹർജി നൽകിയതിനു പിന്നാലെ ഗേറ്റ്സ് 300 കോടി ഡോളറിന്റെ ആസ്തി മെലിൻഡയുടെ പേരിലേക്ക് മാറ്റിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍