നിങ്ങളുടെ ആൻഡ്രോയ്‌ഡ് വേർഷൻ പഴയതാണോ? സെപ്‌റ്റംബർ 27ന് ശേഷം ഗൂഗിൾ സൈൻ ഇൻ അനുവദിക്കില്ല

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (21:12 IST)
പഴയ ആൻഡ്രോയ്‌ഡ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍-ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ഇതോടെ ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ വരെയുള്ളതില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകൾക്ക് ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍-ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല.
 
ഇതോടെ പഴയ ആൻഡ്രോയ്‌ഡ് വേർഷൻ ഉള്ള ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ മിക്ക സേവനങ്ങളും ആപ്പുകളും ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല. ആൻഡ്രോ‌യ്‌ഡ് 3 ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ തുടർന്നും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. ഏകദേശം 10 വർഷങ്ങൾക്ക് മുൻപുള്ള ആൻഡ്രോയ്‌ഡ് പതിപ്പാണ് ആൻഡ്രോയ്‌ഡ് 2.3.7.
 
അതേസമയം ഫോൺ ആൻഡ്രോയ്‌ഡിന്റെ പുതിയ പതിപ്പിലേക്ക് മാറിയില്ലെങ്കിലും ബ്രൗസറുകൾ വഴി ജി മെയ്‌ൽ ആക്‌സ‌സ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ഡ്രൈവ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ബ്രൗസറുകള്‍ വഴിയായിരിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍