അടിമുടി മാറാനൊരുങ്ങി ആൻഡ്രോയ്‌ഡ്, പ്രൈവസി പ്രധാനമെന്ന് ഗൂഗിൾ

വ്യാഴം, 20 മെയ് 2021 (16:54 IST)
സ്വകാര്യതയ്‌ക്ക് പ്രാധാന്യം നൽകി വലിയ മാറ്റങ്ങൾക്കൊരുങ്ങി ആൻഡ്രോ‌യ്‌ഡ്. ഇനി വരുന്ന ആൻഡ്രോ‌യ്‌ഡ് ഫോണുകളിൽ പ്രൈവസിക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ഗൂഗിൾ തീരുമാനം.ഇതിന്റെ സാം‌മ്പിൾ ഗൂഗിളിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഐ/ഒ 2021ല്‍ അവതരിച്ചു.
 
ആന്‍ഡ്രോയ്ഡില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ ഗൂഗിളിന്‍റെ പിക്സല്‍ ഫോണിലും, മറ്റ് ചില ഹാന്‍ഡ് സെറ്റുകളിലും കാണിച്ചായിരുന്നു ഓണ്‍ലൈനായി നടത്തിയ  ഐ/ഒ 2021 ലെ സെഷന്‍. പുതിയ അപ്‌ഡേറ്റ് പ്രകാരം ആൻഡ്രോയ്‌ഡ് ഫോണുകളിൽ സ്റ്റാറ്റസ് ബാറിന് അടുത്തായി ഏതെല്ലാം ആപ്പാണ് നിങ്ങളുടെ ക്യാമറ, മൈക്രോഫോണ്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണിക്കും. ഉപഭോക്താവ് അറിയാതെ ചില  ആപ്പുകള്‍ ഉപയോഗിക്കുന്ന ഡാറ്റ ശേഖരണത്തിനും മറ്റും ചില ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന ടെക് ലോകത്തെ വലിയ ആശങ്കയെ പരിഹരിക്കാനാണ് നീക്കം.
 
ഇത്തരത്തിലുള്ള ആപ്പുകള്‍ ശ്രദ്ധയില്‍ പെട്ടല്‍ പെട്ടെന്ന് തന്നെ അവയെ വിലക്കാനുള്ള സൌകര്യവും ലഭിക്കും. പ്രൈവസി ഡാഷ് ബോര്‍ഡ് എന്ന സങ്കേതത്തിലൂടെ നിങ്ങളുടെ ഫോണില്‍ വിന്യസിക്കപ്പെട്ട ആപ്പുകള്‍ക്ക് നിങ്ങളുടെ എന്തൊക്കെ വിവരമാണ് എടുക്കാന്‍ അനുമതി നലൽകിയത് എന്ന് മനസിലാക്കും.ഫോണിന്‍റെ ലുക്ക് ആന്‍റ് ഫീല്‍ മാറ്റന്‍ വേണ്ടി പുതിയ കളര്‍ സ്‌കീമുകളുടെയും വിജറ്റുകളും അവതരിപ്പിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍