ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലെന്‍ പ്ലാറ്റ്ഫോമായ വാട്സാപ്പിന് നടപ്പിലാക്കാന്‍ പോകുന്ന പുതിയ പ്രൈവസി പോളിസി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. പുതിയ പോളിസി അംഗീകരിക്കുന്നതിന് മെയ്15 വരെയാണ് വാട്സാപ്പ് സമയപരിധി നല്‍കിയിരുന്നത്. എന്നാല്‍ അതിനെ പറ്റി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നതിനാല്‍ സമയപരിധി നീട്ടുകയായിരുന്നു. തന്നിട്ടുള്ള കാലാവധിക്കുള്ളില്‍ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനാണ് തീരുമാനം. പോളിസി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കാന്‍ മെയ്25 വരെ സര്‍ക്കാര്‍ വാട്സാപ്പിന് സമയം നല്‍കിയിട്ടുണ്ട്.