കൊവിഡ് ഇന്ത്യക്കാരന്റെ സെർച്ച് ഉപയോഗം തന്നെ മാറ്റി, പറയുന്നത് ഗൂഗിൾ തന്നെ
വെള്ളി, 26 മാര്‍ച്ച് 2021 (20:13 IST)
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സെർച്ചിങ് രീതികൾ മാറിയതായി ഗൂഗിൾ റിപ്പോർട്ട്. ഇയര്‍ ഇന്‍ സെര്‍ച്ച്2020 എന്ന റിപ്പോര്‍ട്ടിൽ ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീടുകളിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന ജോലി, ഓൺലൈൻ ജോലികൾ, ബിസിനസുകൾ തുടങ്ങി സെക്കൻഡ് ഹാൻഡ് ലാപ്പ്‌ടോപ്പുകൾക്കായുള്ള അന്വേഷണം. പ്രാദേശിക വിവരങ്ങൾ എന്നിവ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്.
വൈ(എന്തുകൊണ്ട്) എന്നതിൽ തുടങ്ങുന്ന ചോദ്യമാണ് സെർച്ചിൽ കൂടുതൽ ഇന്ത്യക്കാരും ചോദിച്ചത്. യുട്യൂബിൽ വിഡിയോ കാണുന്നവർ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.