സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആർടിപിസിആർ നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയവർക്കും ഇത് ബാധകമാണ്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചതായുള്ള സൂചനകൾ വന്ന സാഹചര്യത്തിലാണ് കേരളവും നടപടികൾ കടുപ്പിക്കുന്നത്. തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊവിഡ് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഇത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.