ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു, ബാങ്ക്,മെറ്റൽ സൂചികകളിൽ കുതിപ്പ്

വെള്ളി, 7 ജനുവരി 2022 (16:31 IST)
വ്യാപാര ആഴ്‌ചയിലെ അവസാനദിനത്തിൽ ചാഞ്ചാട്ടത്തന്നൊടുവിൽ വിപണി നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 142.81 പോയന്റ് ഉയര്‍ന്ന് 59,744.65ലും നിഫ്റ്റി 66.80 പോയന്റ് നേട്ടത്തില്‍ 17,812.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ നിഫ്റ്റി 17,905 നിലവാരത്തിലേക്കുയർന്നെങ്കിലും ലാഭമെടുപ്പിനെ തുടർന്നുണ്ടായ സമ്മർദ്ദം സൂചികകളിലെ നേട്ടം കുറച്ചു.
 
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ലൈഫ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബാങ്ക്, മെറ്റല്‍, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 0.5-1 ശതമാനം ഉയര്‍ന്നു. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ സൂചികകള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍