ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 113.11 പോയന്റ് ഉയര്‍ന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ നേട്ടത്തിൽ ആരംഭിച്ച വിപണിയിൽ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കല്‍ തുടര്‍ന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളില്‍ നേട്ടംകുറഞ്ഞു. എങ്കിലും നാലു ദിവസം നഷ്ടത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ വിപണിക്കായി.
ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.50ശതമാനം താഴുകയും ചെയ്‌തു.