സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജൂണ്‍ 2024 (20:17 IST)
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. കോട്ടയം കുമരകത്ത് ഇന്നലെ രാത്രി കാറ്റില്‍ കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്ത് വീണു. നിരവധി ബൈക്കുകളും കാറ്റില്‍പെട്ടു. കണ്ണൂരില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മാട്ടറ, വയത്തൂര്‍ ചപ്പാത്തുകള്‍ വെള്ളത്തിനടിയിലാണ്.എടൂര്‍ പാലത്തിന്‍കടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്ബിലോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
 
എറണാകുളം എടവനക്കാട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.തീരമേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിച്ചത്. വരാപ്പുഴ മില്ലുപടിയില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍