മഴയുമായി ബന്ധപ്പെട്ട് ഭയപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി; മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ കളക്ടര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജൂണ്‍ 2024 (10:52 IST)
മഴയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭയപ്പെടുന്നുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഓര്‍മിപ്പിച്ചു. അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു. വാട്ട്‌സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹി മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളെ ഭയചികിതരാക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.          
 
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍