മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കെ ആര്‍ അനൂപ്

വെള്ളി, 21 ജൂണ്‍ 2024 (15:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പേരിനോട് ചേര്‍ത്ത് സാനിയ മിര്‍സയുടെ വിവാഹ വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചു. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ.വാര്‍ത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാന്‍ പറഞ്ഞു.
 
സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരായി എന്ന വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടത്. വ്യാജമായി തയ്യാറാക്കിയ ചിത്രവും ഇതിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കേട്ടത് സത്യമാണെന്ന് വിചാരിച്ച് നിരവധി ആരാധകര്‍ ഇരു താരങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. പിന്നീട് വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സാനിയയുടെ പിതാവ് പ്രതികരണവുമായി രംഗത്തെത്തിയത്.
 
2019 ഏപ്രിലായിരുന്നു സാനിയ-ശുഐബ് മാലിക് വിവാഹം നടന്നത്. വിവാഹശേഷം ഇരുവരും ദുബായിലേക്ക് താമസം മാറി. ഇക്കൊല്ലം ആദ്യമാണ് ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ പുറത്തുവന്നത്. 2018 ഇരുവര്‍ക്കും ഇസാന്‍ എന്ന ആണ്‍കുഞ്ഞ് പിറന്നു.
 
പ്രസവശേഷവും സാനിയ ടെന്നീസ് കോട്ടയിലേക്ക് എത്തിയിരുന്നു. 2023 ഫെബ്രുവരി സാനിയ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍