കോലി ഔട്ടായപ്പോൾ എന്ത് തോന്നി? ചോദ്യത്തിന് രസകരമായ ഉത്തരവുമായി സൂര്യ

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (14:25 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി സെമിസാധ്യതകള്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ കൂടി അവസാന ഘട്ടത്തില്‍ തിളങ്ങിയതോടെയാണ് ഇന്ത്യ 181 എന്ന മികച്ച ടോട്ടലിലെത്തിയത്.
 
മത്സരശേഷം കോലി പുറത്തായ ശേഷം ബാറ്റ് ചെയ്യുമ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന് സൂര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കോലി പുറത്തായപ്പോള്‍ ഞാന്‍ എന്റെ ചൂയിങ്ങ് ഗം കൂടുതല്‍ ശക്തമായി ചവയ്ക്കാന്‍ തുടങ്ങി. ഞാന്‍ ഈ ഘട്ടത്തിലൂടെ മുന്‍പും കടന്നുപോയിട്ടുണ്ട്. എന്റെ കഴിവുകളില്‍ വിശ്വസിക്കുകയും പോസിറ്റീവായി കളിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. മിഡില്‍ ഓര്‍ഡറില്‍ കളിക്കാനാണ് ഞാന്‍ പരിശീലിച്ചത്. 7 മുതല്‍ 15 വരെയുള്ള ഓവറുകളില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. കാരണം ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമാണിത്. എതിര്‍ ടീം കളി പിടിക്കാന്‍ ശ്രമിക്കുന്നത് ഈ ഘട്ടത്തിലാണ്. ഞാന്‍ അത് ഏറെ ആസ്വദിക്കുന്നു. സൂര്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍