17,500 തിരിച്ചുപിടിച്ച് വിപണി, സെൻസെക്‌സിൽ 157 പോയന്റ് നേട്ടം

വ്യാഴം, 9 ഡിസം‌ബര്‍ 2021 (16:52 IST)
വ്യാപാര ആഴ്‌ചയിലെ മൂന്നാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 157.45 പോയന്റ് ഉയര്‍ന്ന് 58,807.13ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്താതിരുന്നതും ഒമിക്രോൺ ഭീതി ഒഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എങ്കിലും കഴിഞ്ഞ വ്യാപാരദിനങ്ങളിൽ പ്രകടമായ വാങ്ങൽ ഇന്ന് ദൃശ്യമായില്ല. ദിനവ്യാപാരത്തിനിടയില്‍ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്.
 
ബാങ്ക്, റിയാല്‍റ്റി ഒഴികെയുള്ള സൂചികകള്‍ ഇന്ന് നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍