വീണ്ടും കാളകൾ: സെൻസെക്‌സിൽ 887 പോയന്റ് നേട്ടം, നിഫ്‌റ്റി 17,100 പിന്നിട്ടു

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (19:34 IST)
ഒമിക്രോൺ ഭീതി അകന്നതോടെ വിപണി പിടിച്ചടക്കി കാളക്കൂറ്റന്മാർ. നിക്ഷേപകർ കൂട്ടമായി തിരിച്ചെത്തിയതോടെ ഓട്ടോ, മെറ്റല്‍, റിയാല്‍റ്റി, ഫിനാന്‍സ് സൂചികകളിലെല്ലാം നേട്ടം ദൃശ്യമായി.
 
ദിനവ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും 886.51 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 264.40 പോയന്റ് ഉയർന്ന് 17,176ലുമെത്തി. വായ്‌പാനയ പ്രഖ്യാപനം വരാനിരിക്കെ ബാങ്ക് ഓഹരികളിലും നിക്ഷേപക താത്‌പര്യം ദൃശ്യമായി.
 
സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി സൂചികകൾ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍