70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ, പ്രഖ്യാപനവുമായി രാഷ്ട്രപതി

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (19:57 IST)
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അറിയിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
 
 ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ആരോഗ്യ യോജനയുടെ സൗജന്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടി ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെനും ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയെന്നും രാഷ്ട്രപതി പറഞ്ഞു. പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയാണ് ഉറപ്പാക്കുന്നത്. 12 കോടിയോളം കുടുംബങ്ങള്‍ക്കാണ് ഈ സേവനത്തിന്റെ ഗുണഫലം ലഭ്യമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍