നെല്ലിക്ക കഴിക്കാറുണ്ടോ, ആരും പറയാത്ത അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജൂണ്‍ 2024 (17:59 IST)
വളരെ പോഷകമൂല്യമുള്ള കായ് ആണ് നെല്ലിക്ക. നിരവധി വിഭവങ്ങളില്‍ നെല്ലിക്ക ചേര്‍ക്കാറുണ്ട്. ഇതില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെ കാര്യത്തിലാണ് നെല്ലിക്ക പ്രശസ്തമായത്. നെഞ്ചെരിച്ചില്‍ മാറാന്‍ നെല്ലിക്ക ബെസ്റ്റാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കലുകള്‍ കാന്‍സറിനെതിരെയും പോരാടും. 
 
കൂടാതെ രക്തത്തിലെ കൊഴുപ്പുകുറയ്ക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. ഇങ്ങനെ ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുന്ന പദാര്‍ത്ഥങ്ങള്‍ നെല്ലിക്കയില്‍ ഉണ്ട്. കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഇത് കരളിന് കേടുണ്ടാകാതെ സംരക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍