വിറ്റാമിന്‍ ഡിയും മാനസികാരോഗ്യവും തമ്മില്‍ അടുത്ത ബന്ധം, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജൂണ്‍ 2024 (17:19 IST)
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുകയെന്ന് പറയാറുണ്ട്. ശരീരത്തില്‍ ചില വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവുണ്ടാകുമ്പോള്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. തലച്ചോറില്‍ സംതൃപ്തിയുടെ ഹോര്‍മോണായ ഡോപാമിന്‍ ഉണ്ടാകാന്‍ വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്താനും നല്ല മൂഡ് നിലനിര്‍ത്താനും വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ഗര്‍ഭിണികള്‍ അവരുടെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാതെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കും. 
 
വിറ്റാമിന്‍ ഡി തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുന്നു. വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറയാനോ അമിതമാകാനോ പാടില്ല. വിറ്റാമിന്‍ ഡി കുറവോടെ ജനിക്കുന്ന കുട്ടികളില്‍ സ്‌കീസോഫീനിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍