ബാങ്ക്, മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: അവസാന മണിക്കൂറിൽ സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
ബുധന്‍, 16 ഫെബ്രുവരി 2022 (16:06 IST)
രണ്ടാമത്തെ ദിവസവും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.വ്യാപാരദിനത്തിന്റെ അവസാന മണിക്കൂറുകളിൽ ഓട്ടോ, ബാങ്ക്, ലോഹം, ഐടി ഓഹരികളിലെ ദുർബലാവസ്ഥയാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യാൻ ഇടയാക്കിയത്.
 
സെന്‍സെക്‌സ് 145.37 പോയന്റ് നഷ്ടത്തില്‍ 57,996.68ലും നിഫ്റ്റി 30.30 പോയന്റ് താഴ്ന്ന് 17,322.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിൽ അയവ് വന്നെങ്കിലും നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.
 
ഓട്ടോ, ഐടി, പവര്‍, മെറ്റല്‍, പൊതുമേഖല ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ മേഖലകളാണ് സമ്മര്‍ദംനേരിട്ടത്.ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സെക്ടറുകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് സൂചിക നേട്ടമുണ്ടാക്കിയില്ലെങ്കിലും സ്മോൾ ക്യാപ് .42 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article