യുക്രെയിൻ-റഷ്യ യുദ്ധഭീതിയിൽ ജാഗ്രതയോടെ വിപണി: സ്വർണം ഇനിയും മുന്നേറാൻ സാധ്യത

ഞായര്‍, 13 ഫെബ്രുവരി 2022 (15:16 IST)
ബജറ്റിനെ തുടർന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം കൈവിട്ട് വിപണി. കഴി‌ഞ്ഞ വാരം ആരംഭിച്ച ഇന്ത്യൻ വിപണി തുടക്കത്തിൽ മുന്നേറിയെങ്കിലും പണപ്പെരുപ്പം വീഴ്ത്തിയ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും ദുർബലമാവുകയായിരുന്നു.
 
മെറ്റൽ സെക്‌ടറൊഴി‌‌കെ സകല സെക്ടറുകളും കഴിഞ്ഞ ആഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർബിഐ നയങ്ങളുടെ പിന്തുണ ഉണ്ടായിട്ടും ബാങ്കിങ് സെക്‌ടർ നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.യുഎസിൽ പണപ്പെരുപ്പം ഉയർന്നത് ലോകവിപണിക്ക് തിരിച്ചടിയാണ്.ഇതിനിടെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സാധ്യത വിപണിയെ കൂടുതൽ അനി‌ശ്ചിതത്വത്തിലാക്കുന്നു.
 
യുദ്ധഭീതിയെ തുടർന്ന് നാസ്ഡാക് 2.78% വീണപ്പോൾ എസ് ആൻഡ് പി 1.90%, ഡൗ ജോൺസ്‌ ഒന്നര ശതമാനവും വീണതും തിങ്കളാഴ്‌ച്ച ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചേക്കും.യുദ്ധസാധ്യതയെ തുടർന്ന് ഓഹരി വിപണിയിൽനിന്നും നിക്ഷേപകർ ബോണ്ട് വിപണിയിലേക്കും സ്വർണത്തിലേക്കും താത്‌പ‌ര്യം പ്രകടിപ്പിക്കുമെന്നാണ് കരുതുന്നത്.അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ സ്വർണവില ഉയരാനാണ് സാധ്യത അധികവും.
 
വെള്ളിയാഴ്‌ച്ച ഒറ്റദിനം കൊണ്ട് സ്വർണവിലയിൽ 32 ഡോളറിന്റെ മുന്നേറ്റ‌മാണുണ്ടായത്. 1832 ഡോളറിലുള്ള സ്വർണവില 2000ഡോളറിലേക്ക് കുതിക്കുമെന്നാണ് നിരീക്ഷകൾ കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍