നിരോധിക്കലും നിയമവിധേയമാക്കലുമെല്ലാം പിന്നീട്: ക്രിപ്‌റ്റോകറൻസി നികുതി സർക്കാരിന്റെ അധികാരമെന്ന് ധനമന്ത്രി

വെള്ളി, 11 ഫെബ്രുവരി 2022 (19:28 IST)
ക്രിപ്റ്റോകറൻസി നിരോധിക്കാനോ നിയമവിധേയമാക്കാനോ ഈ ഘട്ടത്തിൽ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ ക്രിപ്‌റ്റോകറൻസി ഇടപാടുകളിലെ ലാഭത്തിന് നികുതി ചുമത്താൻ സർക്കാരിന് എല്ലാ അവകാശവു‌മുണ്ടെന്നും ധനമന്ത്രി പറഞ്ഞു. രാജ്യസ‌‌ഭയിലെ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുക‌യായിരുന്നു ധനമന്ത്രി.
 
നിരോധിക്കലും നിയമവിധേയമാക്കലു‌മെല്ലാം പിന്നീടുള്ള കാര്യങ്ങളാണ്. ഇക്കാര്യങ്ങൾ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ക്രിപ്റ്റോ ഇടപാടികൾ നിയമപരമാണോ എന്നത് മറ്റൊരു പ്രശ്‌നമാണ്. എന്നാൽ നികുതി ‌ചുമത്തുക എന്നത് സർക്കാരിന്റെ അധികാരത്തിൽ പെട്ട കാര്യമാണ് ധനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍