ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കില്ല, സർക്കാരിന് നിർദേശം ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി

തിങ്കള്‍, 29 നവം‌ബര്‍ 2021 (20:54 IST)
രാജ്യത്ത് ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്‌സഭയിൽ മറുപടിയായി ധനമന്ത്രി പറഞ്ഞു.
 
ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില ക്രിപറ്റോകറൻസികൾ ഒഴികെയുള്ളവ നിരോധിച്ചേക്കുമെന്നാണ് സൂചന. ആർബിഐയുടെ ഡിജിറ്റൽ കറൻസിയും അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍