താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമവും അജണ്ടയില്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച തുടങ്ങുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 23വരെ നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും.
തിങ്കളാഴ്ച്ച ലോക്‌സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കാനാണ് തീരുമാനം.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായുള്ള ബില്‍ പാസാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി മാറ്റിവെച്ചു. സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ അവതരിപ്പിക്കും.