യുദ്ധഭീതിയിൽ യൂറോപ്പ്, എണ്ണവില സർവകാല റെക്കോർഡിൽ: കുരുതിക്കളമായി ഓഹരിവിപണി

തിങ്കള്‍, 14 ഫെബ്രുവരി 2022 (16:02 IST)
റഷ്യ-യുക്രെയിന്‍ സംഘര്‍ഷം ആഗോളവിപണിയെ പിടിച്ചുലച്ചതോടെ സെൻസെക്‌‌സിൽ 1670 പോയന്റ് വീഴ്‌ച്ച. നിഫ്റ്റിയിൽ 505 പോയന്റിന്റെ നഷ്ടമാണ് വ്യാപാര ആഴ്‌ച്ചയുടെ ആദ്യദിനം ഉണ്ടായത്. യുദ്ധഭീഷണിക്കൊപ്പം യുഎസിലെ വിലക്കയറ്റം, യുഎസ് ഫെഡിന്റെ നിരക്ക് ഉയര്‍ത്തല്‍ ഭീഷണി എന്നിവയാണ് വിപണിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടത്.
 
യുക്രെയിന്‍ അതിര്‍ത്തികളില്‍ റഷ്യയുടെ സൈനികവിന്യാസം തുടരുന്ന പ‌ശ്ചാത്തലത്തിൽ റഷ്യയുടെ ഭാഗത്ത് നിന്നും പിരിമുറുക്കം വർധിപ്പിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഇതോടെ ഇക്വിറ്റിയില്‍നിന്ന് സുരക്ഷിതതാവളത്തിലേയ്ക്കുള്ള ആഗോള നിക്ഷേപകരുടെ കൂടുമാറ്റം തുടരുകയാണ്.
 
ഇതിനൊപ്പം. ബാരലിന് 95 ഡോളറെന്ന എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് എണ്ണവിപണി. വരും ദിവസങ്ങളിൽ ഇത് 100 കടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ഉപഭോക്തൃ വില സൂചിക അനുമാനം ഉയര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതമാകും. ഇതും വിപണിയെ പിന്നോട്ടടിക്കും.
 
ആഗോളവിപണികളെല്ലാം നെഗറ്റീവിലാണ് വ്യാപാരം നടത്തുന്നത്.യൂറോപ്യന്‍ സൂചികകള്‍ ചുവപ്പു സിഗ്നല്‍ വീശിയതോടെ ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലേയ്ക്കുനീങ്ങി. രാജ്യത്തും അതിന്റെ പ്രതിഫലനമുണ്ടായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍