യുദ്ധഭീതിയിൽ യൂറോപ്പ്: യുക്രയിനിൽ റഷ്യ ബോംബിട്ടേക്കുമെന്ന് യുഎസ്

ഞായര്‍, 13 ഫെബ്രുവരി 2022 (08:22 IST)
ഏ‌ത് നിമിഷവും യുക്രയിൻ ആക്രമിക്കപ്പെട്ടേക്കാമെന്ന് ആവർത്തിച്ച് അമേരിക്ക.വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച 50 മിനിറ്റ്‌ ഫോണിൽ സംസാരിച്ചു.
 
യുക്രൈൻ അതിർത്തികളിൽ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്.യുക്രൈനിൽനിന്ന്‌ പ്രകോപനമുണ്ടായേക്കാമെന്നത് മുൻനിർത്തി യുക്രൈൻ തലസ്ഥാനമായ കീവിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
 
അമേരിക്കൻ പൗരൻമാരോട് എത്രയുംപെട്ടെന്ന് യുക്രൈൻ വിടാൻ ജോ ബൈഡൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കീവിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെ പ്രവർത്തനം ഞായറാഴ്ചയോടെ നിർത്താൻ യു.എസ്. തീരുമാനിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ജർമനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിച്ചു.
 
അതേസമയം അധിനിവേശവുമായി റഷ്യ മുന്നോട്ട് പോയാൽ സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍