ഉക്രൈനില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യയോട് എതിരുന്നത് മണ്ടത്തരമാണെന്ന് കൂടുതല്‍ അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വേ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 ഫെബ്രുവരി 2022 (09:14 IST)
ഉക്രൈനില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യയോട് എതിരുന്നത് മണ്ടത്തരമാണെന്ന് കൂടുതല്‍ അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വേ. യു ഗവണ്‍മെന്റ് അമേരിക്ക നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. സര്‍വേ പ്രകാരം ഉക്രൈന് സാമ്പത്തിക സഹായം നല്‍കുകയും റഷ്യക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമാണ് വേണ്ടതെന്നാണ് അമേരിക്കാര്‍ ചിന്തിക്കുന്നത്. 
 
സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും ഉക്രൈനെ നാറ്റോയിലേക്ക് എടുക്കുന്നത് നല്ല തീരുമാനം ആണോയെന്ന് സംശയിക്കുന്നു. ഉക്രൈനിനെ നാറ്റൊയില്‍ എടുക്കുക, റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുക, ഉക്രൈനിന് സാമ്പത്തിക സഹായം നല്‍കുക, സൈന്യത്തെ അയക്കുക എന്നീവയക്കെല്ലാം സര്‍വേയില്‍ റിപ്പബ്ലിക് അനുകൂലികള്‍ നെഗറ്റീവ് അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍