ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: കര്‍ഷക വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ എസ്പി-ആര്‍എല്‍ഡി സഖ്യം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ഫെബ്രുവരി 2022 (08:57 IST)
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. പടിഞ്ഞാറന്‍ യുപിയില്‍ കര്‍ഷക വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എസ്പി-ആര്‍എല്‍ഡി സഖ്യം. ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ് വാദി പാര്‍ട്ടി- ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളേയുമാണ് നിര്‍ത്തിയിട്ടുള്ളത്. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 53 സീറ്റുകളും ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും രണ്ടുവീതവും ആര്‍എല്‍ഡി ഒരു സീറ്റുമാണ് നേടിയിരുന്നത്. 
 
രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പോളിങ്. ആദ്യഘട്ട വോട്ടെടുപ്പിന് വോട്ടുചെയ്യാനുള്ളത് 2.27 കോടി വോട്ടര്‍മാരാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് വോട്ടെടുപ്പിന് തയ്യാറായിട്ടുള്ളത്. മത്സര രംഗത്ത് ഒന്‍പത് മന്ത്രിമാരുള്‍പ്പെടെ 623 സ്ഥാനാര്‍ത്ഥികളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍