ഭാര്യക്കൊപ്പം ഫേസ്ബുക്കില്‍ ലൈവിലെത്തി വിഷം കുടിച്ച് വ്യാപരിയുടെ ആത്മഹത്യാ ശ്രമം; ഭാര്യ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഫെബ്രുവരി 2022 (21:25 IST)
ഭാര്യക്കൊപ്പം ഫേസ്ബുക്കില്‍ ലൈവിലെത്തി വിഷം കുടിച്ച് വ്യാപരിയുടെ ആത്മഹത്യാ ശ്രമം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പാടിലെ ഷൂ വ്യാപാരിയായ രാജീവ് തോമറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കുടിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ പൂനം തോമര്‍ മരിച്ചു.
 
ഇവരുടെ ഫോസ്ബുക്ക് ലൈവ് വീഡിയോ വൈറലായിട്ടുണ്ട്.വിവരം അറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൂനം തോമര്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍