നിയന്ത്രണങ്ങളുടെ അഭാവം: റഷ്യയില്‍ ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ഫെബ്രുവരി 2022 (10:20 IST)
റഷ്യയില്‍ ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. ഒമിക്രോണ്‍ വ്യാപനം ഉണ്ടായതിനുശേഷം വാക്‌സിനേഷനില്‍ കുറവുവന്നതും ചെറുപ്പക്കാരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതുമെല്ലാമാണ് കൊവിഡ് വ്യാപനം ഇത്രയും കടുക്കാന്‍ കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 197076 പേര്‍ക്കാണ്.
 
കൂടാതെ 701 പേരുടെ മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ ഇരട്ടി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍