ചികിത്സയിലിരിക്കെ മരണപ്പെട്ട 82കാരിയുടെ സ്വര്‍ണവളകള്‍ ആശുപത്രി ജീവനക്കാരന്‍ മോഷ്ടിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഫെബ്രുവരി 2022 (15:35 IST)
ചികിത്സയിലിരിക്കെ മരണപ്പെട്ട 82കാരിയുടെ സ്വര്‍ണവളകള്‍ ആശുപത്രി ജീവനക്കാരന്‍ മോഷ്ടിച്ചു. ഹൈദ്രാബാദിലെ എറഗാഡയിലെ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് 82 കാരിയുടെ ബന്ധുക്കള്‍ എസ്ആര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കി. 
 
ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു വയോധികയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. പിന്നാലെ ഇവര്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് സ്വര്‍ണവളകള്‍ നഷ്ടപ്പെട്ടകാര്യം അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article