എസ് ബി ഐ ബാങ്ക് എടിഎമ്മിന്റെ ബാറ്ററി മോഷ്ടിച്ചു. പൂനെയിലെ പിംപ്രിയിലാണ് സംഭവം. ഞായറാഴ്ചയാണ് മോഷണം നടന്നത്. സംഭവത്തില്‍ പിംപ്രി പൊലീസ് കേസെടുത്തു. രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. രാവിലെ എട്ടുമണിക്കാണ് അജ്‌മോറ ബ്രാഞ്ചിലെ എടിഎമ്മില്‍ രണ്ടുപേര്‍ വന്ന് 12V/100AH ബാറ്ററി ഊരി എടുത്തത്. ഉടന്‍ ഇവര്‍ സ്ഥലം വിടുകയും ചെയ്തു.