രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഫെബ്രുവരി 2022 (12:10 IST)
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.70 ലക്ഷമാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 82,988 രോഗബാധിതര്‍ രോഗമുക്തി നേടി. 514 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതുവരെ ജീവന്‍ നഷ്ടമായത് 5,09,872 പേര്‍ക്കാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കേസുകള്‍ അരലക്ഷത്തിന് താഴെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍