ചർച്ചകൾക്ക് തയ്യാർ: അതിർത്തിയിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിക്കുന്നു

ചൊവ്വ, 15 ഫെബ്രുവരി 2022 (18:11 IST)
ഒരു മാസത്തിലേറെയായി യുക്രെയ്‌ൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാന്തരീക്ഷത്തിന് അയവ്.  യുക്രെയ്‌ൻ അതിർത്തിയിലുള്ള റഷ്യൻ സൈന്യത്തെ പിൻവലിക്കുകയാണെന്ന സൂചനയാണ് റഷ്യ നൽകുന്നത്. 
 
അതിർത്തി കടന്ന് റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ്  അമേരിക്കയും ബ്രിട്ടനും  ലോകരാജ്യങ്ങൾക്ക് ഇന്ന് പുലർച്ചെ വരെ നൽകിയിരുന്നത്. ആക്രമണം ഉണ്ടാവുന്ന  സാഹചര്യത്തിൽ നാറ്റോ സഖ്യവും ഉക്രൈന് സഹായം നൽകാനായി സജ്ജമായിരുന്നു.
 
സ്ഥിതിഗതികൾ വഷളാകുന്നത് കണക്കിലെടുത്ത് യുക്രെയിനിൽ തുടരുന്ന ഇന്ത്യ‌ക്കാരോട് തിരിച്ചെത്താൻ എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍