റഷ്യ- യുക്രെയ്‌ൻ സംഘർഷത്തിൽ അയവ്: 1736 പോയന്റ് തിരിച്ച് പിടിച്ച് സെൻസെക്‌സ്

ചൊവ്വ, 15 ഫെബ്രുവരി 2022 (16:49 IST)
കഴിഞ്ഞ വ്യാപാരദിനത്തിലെ മുഴുവൻ നഷ്ടവും തിരിച്ചുപിടിച്ച് വിപണി.നിഫ്റ്റി വീണ്ടും 17,350 കടന്നു. റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന് അയവുവന്നതോടെ യുറോപ്യന്‍, ഏഷ്യന്‍ സൂചികകളെല്ലാം മികച്ചനേട്ടമുണ്ടാക്കി.
 
സെൻസെക്‌സ് 1,736.21 പോയന്റ് ഉയര്‍ന്ന് 58,142.05ലും നിഫ്റ്റി 509.70 പോയന്റ് നേട്ടത്തില്‍ 17,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില ബാരലിന് മൂന്ന് ഡോളറോളം കുറഞ്ഞതും വിപണിയിൽ പ്രതിഫലിച്ചു.
 
എല്ലാ മേഖലകളും നേട്ടത്തിലായിരുന്നു. ഓട്ടോ, ബാങ്ക്, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, പൊതുമേഖല ബാങ്ക്, ഐടി, എഫ്എംസിജി സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികള്‍ രണ്ടുശതമാനംവീതം നേട്ടമുണ്ടാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍