Paris Olympics 2024: പതിനൊന്ന് വയസ്സ്!, സ്കൂളിൽ നിന്നും നേരെ പാരീസ് ഒളിമ്പിക്സിലേക്ക് ചരിത്രമായി യങ്ങ് ഹഹാവോ

അഭിറാം മനോഹർ
ബുധന്‍, 24 ജൂലൈ 2024 (19:43 IST)
Zheng Haohao, Paris Olympics
പാരീസ് ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി ചൈനയുടെ യങ്ങ് ഹവാവോ. വെറും 9 വയസ്സ് പ്രായം മാത്രമുള്ളപ്പോള്‍ ചൈനീസ് ദേശീയ ഗെയിംസില്‍ ഞെട്ടിച്ച താരം വെറും പതിനൊന്നാം വയസ്സിലാണ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നത്. 11 വയസും 11 മാസവും മാത്രമാണ് യങ്ങ് ഹഹാവോയുടെ പ്രായം. ചൈനയുടെ വനിതാ സ്‌കേറ്റ് ബോര്‍ഡിങ് ടീമിനാണ് യങ്ങ് ഹഹാവോ മത്സരിക്കുന്നത്.
 
 ഈ ഇനത്തില്‍ ചൈന മെഡല്‍ നേടുകയാണെങ്കില്‍ ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കായികതാരമെന്ന നേട്ടം യങ്ങ് ഹഹാവോയ്ക്ക് സ്വന്തമാകും. 1938ല്‍ പന്ത്രണ്ടാം വയസില്‍ മെഡല്‍ നേടിയിട്ടുള്ള ഡെന്മാര്‍ക്കിന്റെ ഇങ്ക് സോറന്‍സിന്റെ റെക്കോര്‍ഡാകും താരം മറികടക്കുക. ഏഴാം വയസില്‍ വിനോദമായി തുടങ്ങിയതാണെങ്കിലും സ്‌കേറ്റിംഗില്‍ അസാമാന്യമായ മികവ് പുലര്‍ത്തിയതോടെയാണ് യങ്ങ് ഹഹാവോ ചൈനീസ് ദേശീയ ടീമിലെത്തിയത്.  11 വയസിലാണ് ഒളിമ്പിക്‌സിലെത്തുന്നതെങ്കിലും ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പക്ഷേ യങ്ങ് ഹഹാവോയ്ക്കല്ല. 
 
 1896ലെ ഒളിമ്പിക്‌സില്‍ മത്സരിച്ച ഗ്രീക്ക് ജിം-നാസ്റ്റിക്‌സ് താരമായ ദിമിത്രിയോസ് ലൗണ്ട്രാസിന്റെ പേരിലാണ് ഈ നേട്ടമുള്ളത്. 10 വയസും 21 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ദിമിത്രിയോസ് ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. അതേസമയം പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരമായി മത്സരിക്കുന്നത് 14 കാരിയായ ധിനിധി ദേസിംഗുവാണ്. 200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തലിലാണ് പാതി മലയാളിയായ ധിനിധി മത്സരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article