പാരീസ് ഒളിമ്പിക്‌സ്: പുരുഷ ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം, ഇന്ത്യയുടെ അരങ്ങേറ്റം നാളെ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 ജൂലൈ 2024 (08:02 IST)
പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഫുട്‌ബോള്‍, റഗ്ബി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഇന്ന് മൊറോക്കോയെയാണ് നേരിടുന്നത്. ഇന്ന് വൈകുന്നേരം ആറരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് നടക്കുക. അതേസമയം പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അരങ്ങേറ്റം നാളെയാണുണ്ടാകുക. അമ്പെയ്ത്തിലാണ് ഇന്ത്യയുടെ തുടക്കം.
 
കൂടാതെ പുരുഷ ഹോക്കി ടീം സ്വര്‍ണം ലക്ഷ്യമിട്ട് പാരീസില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ പ്രാവശ്യം ടോക്യോയില്‍ വെങ്കലമായിരുന്നു ഹോക്കിയില്‍ ഇന്ത്യ നേടിയത്. ഈമാസം 27ന് ന്യൂസിലാന്റുമായാണ് ഇന്ത്യയുടെ ആദ്യ കളി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍