Rohan Boppanna: നാൻ വീഴ്വേൻ എൻട്രു നിനൈത്തായോ? 43മത് വയസിൽ ഒന്നാം റാങ്കിലെത്തി റോഹൻ ബോപ്പണ്ണ, റെക്കോർഡ്

അഭിറാം മനോഹർ
ബുധന്‍, 24 ജനുവരി 2024 (13:57 IST)
പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്നാ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വെറ്ററന്‍ താരം റോഹന്‍ ബോപ്പണ്ണ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ സെമി ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ബോപ്പണ്ണയും ഓസ്‌ട്രേലിയന്‍ താരവുമായ മാത്യൂ എബ്ഡനുമടങ്ങിയ സഖ്യം ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ജോഡികളായത്.
 
അമേരിക്കന്‍ താരം രാജീവ് റാമിന്റെ റെക്കോര്‍ഡ് നേട്ടമാണ് ബോപ്പണ്ണ തകര്‍ത്തത്. 2022ല്‍ തന്റെ 38മത് വയസിലായിരുന്നു രാജീവ് റാം ഡബിള്‍സ് റാങ്കിങ്ങിം ഒന്നാമതെത്തിയത്. 43മത് വയസിലാണ് ബോപ്പണ്ണയുടെ നേട്ടം.

അനുബന്ധ വാര്‍ത്തകള്‍

Next Article