പാകിസ്ഥാനിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിലേക്കും വരുന്നില്ല. ഒടുവിൽ പാക് ആവശ്യം അംഗീകരിച്ച് ഐസിസി

അഭിറാം മനോഹർ

വ്യാഴം, 19 ഡിസം‌ബര്‍ 2024 (16:21 IST)
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന് കടും പിടുത്തം പിടിച്ചതോടെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളും ഹൈബ്രിഡ് മോഡലാക്കണമെന്ന പാകിസ്ഥാന്‍ ആവശ്യം അംഗീകരിച്ച് ഐസിസി. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം തന്നെ ഹൈബ്രിഡ് മോഡലില്‍ മറ്റേതെങ്കിലും രാജ്യത്താകും നടക്കുക. സമാനമായി ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഇവന്റുകളിലും പാക് മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് വെച്ച് നടത്തും.
 
2025 ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കാണ് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്. ഇതിന് പിന്നാലെ വനിതാ ഏകദിന ലോകകപ്പ്, പുരുഷ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കുക. ഈ ടൂര്‍ണമെന്റിലെ പാകിസ്ഥാന്‍ മത്സരങ്ങള്‍ ഇതോടെ മറ്റേതെങ്കിലും രാജ്യത്തിലാകും സംഘടിപ്പിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍