റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബോൾ ടീമിനെ നെയ്മർ നയിക്കും. ജനീവയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ബ്രസീൽ കോച്ച് റൊഗീരിയോ മെക്കാളെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമീപകാലത്ത് ബ്രസീലിനായി നിറംമങ്ങിയ പ്രകടനമായിരുന്നു നെയ്മർ കാഴ്ചവെച്ചത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി നെയ്മർ മുന്നേറുന്നുണ്ടെന്നും യുവാക്കളായ സഹതാരങ്ങളുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളതെന്നും റൊഗീരിയോ കൂട്ടിച്ചേര്‍ത്തു.
2014 സെപ്തംബറിലായിരുന്നു നെയ്മർ ബ്രസീൽ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയിരുന്നത്. കൂടാതെ കഴിഞ്ഞ 18 മാസത്തിനിടെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ അഞ്ച് ചുവപ്പ് കാർഡായിരുന്നു നെയ്മറിന് ലഭിച്ചത്.
അതേസമയം, 23 വയസിന് മുകളിലുള്ള മൂന്ന് കളിക്കാരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താവൂ എന്നാണ് ഒളിമ്പിക്സ് കമ്മിറ്റിയുടെ നിയമം. നെയ്മറിനെ കൂടാതെ ഗോളി റെനോറ്റോ അഗസ്റ്റോ, മിഡ് ഫീൽഡർ ബീജിങ് ഗുവോൺ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്.