മോദിക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചിട്ടും അവസരം നല്‍കി, വിനേഷ് ഫോഗാട്ടിന്റെ ഫൈനല്‍ പ്രവേശനത്തില്‍ കങ്കണ

അഭിറാം മനോഹർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (11:13 IST)
Kangana Ranaut, Vinesh phogat
പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ചരിത്രനേട്ടം കുറിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗാട്ടിനെ അഭിനന്ദിച്ച് നടിയും ബിജെപി എം പിയുമായ കങ്കണ റണൗട്ട്. പാരീസില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടത്തിനായി കാത്തിരിക്കുന്നു. ഒരു ഘട്ടത്തില്‍ മോദിക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചിട്ട് പോലും വിനേഷിന് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുകയും ഏറ്റവും മികച്ച പരിശീലകന സൗകര്യങ്ങളും പരിശീലകരെയും രാജ്യം നല്‍കിയെന്നും അത് ജനാധിപത്യത്തിന്റെയും മഹാനായ നേതവിന്റെയും വിജയമാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
 
ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി സെമിയില്‍ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗാട്ടിന്റെ ഫൈനല്‍ പ്രവേശനം. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡും ഇതോടെ വിനേഷ് സ്വന്തമാക്കി. സെമി ഫൈനലില്‍ ക്യൂബന്‍ താരത്തെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് വിനേഷിന്റെ നേട്ടം. നേരത്തെ പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറിലെത്തിയത്.
Kangana Ranaut
 
 കഴിഞ്ഞ വര്‍ഷം ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്‍നിര പോരാളിയായിരുന്നു വിനേഷ് ഫോഗാട്ട്. അതിനാല്‍ തന്നെ ബ്രിജ്ഭൂഷണെ പിന്തുണച്ച നിലവിലെ ഭരണകൂടത്തിനേറ്റ അടി കൂടിയാണ് വിനേഷിന്റെ നേട്ടം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article