India vs Sri Lanka 3rd ODI: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. പരമ്പരയില്‍ 1-0 ത്തിനു ആതിഥേയരായ ശ്രീലങ്ക ലീഡ് ചെയ്യുകയാണ്. ആദ്യ ഏകദിനം സമനിലയായപ്പോള്‍ രണ്ടാം മത്സരത്തില്‍ ലങ്ക ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന അവസാന ഏകദിനത്തില്‍ കൂടി തോറ്റാല്‍ ഇന്ത്യ പരമ്പര നഷ്ടമാകും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് മൂന്നാം ഏകദിനം.
ആദ്യ രണ്ട് മത്സരങ്ങളിലും ബെഞ്ചില്‍ ഇരുന്ന റിഷഭ് പന്ത് ഇന്ന് കളിച്ചേക്കും. ശിവം ദുബെയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. മുഹമ്മദ് സിറാജിനു പകരം ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങ്ങിനു പകരം ഖലീല്‍ അഹമ്മദും പ്ലേയിങ് ഇലവനില്‍ എത്തിയേക്കും.