ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മിഷേൽ പ്ളാറ്റീനി മത്സരിക്കും

Webdunia
ബുധന്‍, 29 ജൂലൈ 2015 (10:36 IST)
രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുവേഫ പ്രസിഡന്റും മുൻ ഫ്രഞ്ച് ഫുട്ബാളറുമായ  മിഷേൽ പ്ളാറ്റീനി മത്സരിക്കുമെന്ന് ഉറപ്പായി. സെപ്ബ്ലാറ്റര്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ആദ്യ ദിനങ്ങളില്‍ തന്നെ പ്ലറ്റീനിയുടെ പേര്‍ ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നില്ലൊഅ. അതേസമയം തന്റെ സ്ഥാനാര്‍ഥിത്വം പ്ലാറ്റീനി അടുത്തദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഫിഫ പ്രസിഡന്റായി അഞ്ചാംവട്ടവും മത്സരിച്ച് ജയിച്ച സെപ് ബ്ളാറ്റർ ലോകകപ്പ് വേദി അനുവദിച്ചതിലെ അഴിമതി പുറത്തുവന്നതിനാൽ രാജി സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  എന്നാൽ അഞ്ചാമതും അധികാരമേറ്റ് അധികകാലം കഴിയുന്നതിന് മുമ്പ് ബ്ളാറ്റർ സ്ഥാനമൊഴിയേണ്ടിവന്നു.

നേരത്തെ 2011 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പ്ളാറ്റീനി തയ്യാറെടുത്തതുമാണ്. എന്നാൽ അന്ന് തനിക്ക് ഒരിക്കൽകൂടി അവസരം നൽകണമെന്ന ബ്ളാറ്ററുടെ അഭ്യർത്ഥനയ്ക്ക് മുന്നിൽ പ്ളാറ്റീനി വഴങ്ങുകയായിരുന്നു. 2015 ൽനടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും പ്ളാറ്റീനിക്ക് പിന്തുണ നൽകാമെന്നും ബ്ളാറ്റർ അന്ന് വാക്ക് നൽകിയിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബ്ളാറ്റർ വാക്കുമാറ്റി.

ഇപ്പോള്‍ ബ്ലാറ്റര്‍ സ്വയമേവ ഒഴിഞ്ഞതൊടെ പ്ലാറ്റീനി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുഇ. എന്നാല്‍ പ്ലാറ്റീനിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് വിവരം. മുൻ ഫിഫ വൈസ്  പ്രസിഡന്റും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഭാരവാഹിയുമായ ദക്ഷിണകൊറിയയുടെ ചുംഗ് മോംഗ് ജൂൺ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ബ്ളാറ്ററോട് മത്സരിച്ച് തോറ്റ പ്രിൻസ് അലി ഇക്കുറിയും മത്സരിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കൂടാതെ മുന്‍ യു‌എന്‍ സെക്രട്ടടി ജനറല്‍ കോഫീ അന്നാന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.