സ്ക്വാഷ് ലോകകപ്പ് ചൊവ്വാഴ്ച മുതല്‍

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2011 (11:08 IST)
സ്ക്വാഷിലെ പുരുഷ - വനിതാ ലോകകപ്പ് മല്‍സരങ്ങള്‍ ചൊവ്വാഴ്ച ചെന്നൈയില്‍ തുടങ്ങും. ഇന്ത്യന്‍ വനിതാ സംഘത്തില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജോഷ്ന ചിന്നപ്പയാണു സഹതാരം.

സൌരവ് ഘോഷല്‍, സിദ്ദാര്‍ഥ് സച്ച്‌ദേ, ഹരീന്ദര്‍ പാല്‍ സന്ധു എന്നിവരാണ് പുരുഷതാരങ്ങള്‍.

ബി ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗണ്ട്, ഓസ്ട്രേലിയ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഈ ഗ്രൂപ്പിലാണ്. ഈജിപ്ത്, ഫ്രാന്‍സ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക രാജ്യങ്ങളാണു ഗ്രൂപ്പ് എയില്‍ മത്സരിക്കുക. 12ന് സ്ക്വാഷ് ലോകകപ്പ് സമാപിക്കും.